Thursday, 26 December 2013
Sunday, 8 December 2013
ഓർമ്മയിൽ ഒരു പ്രണയകാലം
ഓർമ്മയിൽ ഒരു പ്രണയകാലം
****************************** **************
കൊട്ടിയടച്ചൊരാ വാതിലിൽ പിന്നെയും
മുട്ടിവിളിക്കുന്നു പ്രണയകാലം ,
അവൾ തൻ നിറങ്ങളെ ചിതലെടുത്തോർമ്മയിൽ
ചിതയെരിഞ്ഞമരുന്ന രാത്രിപോലെ .
അവൾ തന്ന പ്രണയവും മൗന സംഗീതവും
ഇരുളിൻ നിഴലിൽ മറഞ്ഞു പോകെ
കവിതയായ് അക്ഷരം എഴുതാൻ മറന്നു പൊയ്
കരളിലനുരാഗം കരിഞ്ഞുപോയി
ഒടുവിലിടവഴികളിൽ എവിടയോ പിന്നെനീ
അകലുന്ന കാലൊച്ച മാത്രമായി
ഇടവഴികളിൽ നിന്നൊപ്പം നടന്നൊരാ
ചുവടുകൽക്കിന്നില്ല ചടുലവേഗം
ഇന്നെൻ ജനലിലൂടെത്തിനോകുന്നോരാ
നീലനിലാവെത്ര സാക്ഷിയായി
എന്റ്റെയി കൈകളാൽ നിന്നെ പുണർന്നതും
നിൻ മൃതുമേനി തലോടിയതും
തരളമാം നിൻ മിഴികൊണിൽ നിറഞ്ഞോരാ
പ്രണയമന്നെന്നെ തളർത്തിയതും
ഇരുളിലിന്നോറ്റയ്ക്കലയുമാത്മവിന്
കൂട്ടിനെൻ പാട്ടുകൾ മാത്രമായി
ഇനിയെൻ കിനാക്കളിൽ എത്രനാൾ നീയെന്നെ
അലസമായ് തഴുകി കടന്നുപോകും ..............
Thursday, 7 November 2013
ഒടുവിലത്തെ പ്രണയലേഖനം
ഒടുവിലത്തെ പ്രണയലേഖനം
അറിയുന്നു നീയെൻറ്റെയല്ലെന്നും
മറ്റൊരാൾ നിൻറ്റെ ആത്മാവിൽ
തണലുതേടുന്നുവെന്നും .
ക്ഷണികാമാം പ്രണയത്തിൻ
ചിറകറ്റു വീഴുന്നു
വിറയ്കുന്നു ചുണ്ടുകൾ
ഇടറുന്നു ശബ്ദം
അധികമൊന്നും ഓർത്തെടുക്കുവാ-
നില്ലെനികറിയുകില്ല നിൻ
മനസിൻ ചിലമ്പൊലികൾ,
വിഫലം ,വിഫലമീ കണ്ണുനീരെന്നറിഞ്ഞും
നിനക്കായ് പൊഴിയുന്നു പിന്നെയും .
തളരുന്നു വിരളുകൾ ,
എഴുതുവാനറിയാത്ത തൂലികതുമ്പിനെ
മറക്കുന്നു ഹൃദയമാം കാവ്യഭാവബോധം .
നിൻറ്റെ മന്ത്രവീണ തന്തിയാൽ മീട്ടാത്ത
രാഗമായ് എന്നുഞാൻ രാത്രികൾ
ഏകനായ് എണ്ണിനീകുന്നു .
ഓമൽ ചിറകുവീശി പറക്കുന്ന
സുവർണ്ണ പക്ഷിയെന്നപോൽ
എൻറ്റെ പ്രണയം കാണാതെ നീ
ഉയരെ ,ഉയരങ്ങളിൽ പറന്നകന്നു .
ഏറേ ദൂരം ഒറ്റയ്ക്കുനടന്നുഞാൻ
കൂരിരുൾ കുത്തി നോവികുന്നെൻറ്റെ
നഗ്നപദങ്ങളെ
വിസ്മൃതം പ്രണയമതോർക്കയിൽ
നിശ്ചലം എൻറ്റെയീ ഹൃത്തടം
പ്രണയിച്ചുപോയത്ര ഞാൻ
ചുറ്റിലും കൽതുറകകുകൾ വീണ്ടും
നിൻറ്റെ ദൃഷ്ടിയിൽ പെടാതെ
ഞാൻ മാറിനിൽപു .
എത്രയോ ചിത്രശിലകൾ ശില്പങ്ങളായ്
അതിൽ നിൻ രൂപം കൊത്തിയെടുക്കാൻ
കാലം മറന്നുപോയ്
രക്തം മരവിച്ച കൈകളാൽ കരികല്ലിൽ
അവ്യക്തം നിൻറ്റെ ചിത്രം
കൊത്തിയെടുപ്പുഞാൻ
അത്രമേൽ സ്നേഹിച്ചുപോയി ഞാൻ
അറിയുന്നു നീയെൻറ്റെയല്ലെന്നും
മറ്റൊരാൾ നിൻറ്റെ ആത്മാവിൽ
തണലുതേടുന്നുവെന്നും .
ക്ഷണികാമാം പ്രണയത്തിൻ
ചിറകറ്റു വീഴുന്നു
വിറയ്കുന്നു ചുണ്ടുകൾ
ഇടറുന്നു ശബ്ദം
അധികമൊന്നും ഓർത്തെടുക്കുവാ-
നില്ലെനികറിയുകില്ല നിൻ
മനസിൻ ചിലമ്പൊലികൾ,
വിഫലം ,വിഫലമീ കണ്ണുനീരെന്നറിഞ്ഞും
നിനക്കായ് പൊഴിയുന്നു പിന്നെയും .
തളരുന്നു വിരളുകൾ ,
എഴുതുവാനറിയാത്ത തൂലികതുമ്പിനെ
മറക്കുന്നു ഹൃദയമാം കാവ്യഭാവബോധം .
നിൻറ്റെ മന്ത്രവീണ തന്തിയാൽ മീട്ടാത്ത
രാഗമായ് എന്നുഞാൻ രാത്രികൾ
ഏകനായ് എണ്ണിനീകുന്നു .
ഓമൽ ചിറകുവീശി പറക്കുന്ന
സുവർണ്ണ പക്ഷിയെന്നപോൽ
എൻറ്റെ പ്രണയം കാണാതെ നീ
ഉയരെ ,ഉയരങ്ങളിൽ പറന്നകന്നു .
ഏറേ ദൂരം ഒറ്റയ്ക്കുനടന്നുഞാൻ
കൂരിരുൾ കുത്തി നോവികുന്നെൻറ്റെ
നഗ്നപദങ്ങളെ
വിസ്മൃതം പ്രണയമതോർക്കയിൽ
നിശ്ചലം എൻറ്റെയീ ഹൃത്തടം
പ്രണയിച്ചുപോയത്ര ഞാൻ
ചുറ്റിലും കൽതുറകകുകൾ വീണ്ടും
നിൻറ്റെ ദൃഷ്ടിയിൽ പെടാതെ
ഞാൻ മാറിനിൽപു .
എത്രയോ ചിത്രശിലകൾ ശില്പങ്ങളായ്
അതിൽ നിൻ രൂപം കൊത്തിയെടുക്കാൻ
കാലം മറന്നുപോയ്
രക്തം മരവിച്ച കൈകളാൽ കരികല്ലിൽ
അവ്യക്തം നിൻറ്റെ ചിത്രം
കൊത്തിയെടുപ്പുഞാൻ
അത്രമേൽ സ്നേഹിച്ചുപോയി ഞാൻ
Subscribe to:
Comments (Atom)