Sunday, 20 March 2016

ഈറൻ മുടിയിൽ നീ ചൂടിടുമൊരു 
തുളസി കതിരായ് എങ്കിൽ ഞാൻ .
ചുംബന മധുരമായ് എന്നെ പുണർന്നിടും 
കാറ്റിൻ കുളിരായ് എങ്കിൽ ഞാൻ 
പാടാൻ മറന്നൊരു പാട്ടിന്റ്റെ പല്ലവി 
കാതിൽ വെറുതെ മൂളി തരാം.
നൽകാൻ മടിച്ചൊരാ പണിനീർ പൂവുനീ 
കാണാതെ പിന്നിൽ മറച്ചു വയ്യ്കാം .

നിൻ വള കൊഞ്ചലെൻ നെഞ്ചിൻ മിടിപ്പിനെ 
അലസമായ് എന്നോ കവർന്നെടുത്തു ,
മൃദുലമാം നിൻ ചുണ്ടിൽ അലിയുന്ന മൗനമൊരു 
പ്രണയ സംഗീതമായ് ഞാനറിഞ്ഞു .
കാവിലെ കൽവിളക്കൊർമ്മയിൽ വീണ്ടും 
നെയ്ത്തിരി നാളമായ് എരിയുമ്പോൾ 
തൂവിരൽ തുമ്പാൽ കുറുനിര കോതി-
യൊതുക്കുന്ന നിൻ മുഖം മാത്രമായ് 

കുങ്കുമം ചാലിച്ച നിൻറ്റെ കവിൾതടം 
എന്തിനോ ഈറൻ അണിഞ്ഞിരുന്നു 
കണ്മക്ഷി കലരുമാ മിഴിനീർ തുള്ളികൾ 
മെല്ലെ തുടയ്കാൻ കൊതിച്ചുപോയി 
താമര പൂവിത്തൽ താനേ വിടരും 
പുലരികൾ മഞ്ഞിൽ പൊതിയുമ്പോൾ 
നീയെന്റ്റെ ആത്മാവിൽ ആദ്യാനുരാഗത്തിൻ 
കുളിർമഴ മെല്ലെ ചൊരിഞ്ഞിരുന്നു 

Friday, 29 January 2016

പുണ്യതീര്‍ത്ഥം

മഴമാഞ്ഞ മിഴികളില്‍ അറിയാതെ പിന്നെയും
പ്രണയത്തിന്‍ തീര്‍ഥം തുളുമ്പിയെന്നോ ?
എവിടയൊവെച്ചു മറന്നൊരീ മുഖമിന്ന് വെറുതെ-
നിന്‍ ഓര്‍മ്മയില്‍ പൂത്തുവെന്നോ ?
വീണ്ടും ഒരുമാത്ര എന്നെ നീ ഓര്‍ത്തുവെന്നോ,
എന്‍റെ ഹൃദയത്തിന്‍ താളം അറിഞ്ഞുവെന്നോ.
മൊഴികളാല്‍ എരിയുന്ന കരളിന്‍ മുറിവുകള്‍
മിഴികളാല്‍ തഴുകാതെ പോയതല്ലേ .
നിനക്കായ്‌ മിടിച്ചോരാ ഹൃദയത്തിനൊരുപാതി
കാണാതെ മെല്ലെ അകന്നതല്ലേ.
വീണ്ടും ഓര്‍മ്മയില്‍ നമ്മള്‍ തളര്‍ന്നതെന്തേ ?
മിഴി, അറിയാതെ വീണ്ടും നിറഞ്ഞതെന്തേ ?
നിഴലില്‍ നിറങ്ങളെ തിരയുന്ന നാളില്‍ നീ
പരിഭവം ചുമ്മാ നടിച്ചതല്ലേ .
പ്രണയത്തിന്‍ ചില്ലകള്‍ തഴുക്കുന്ന ഹൃദയത്തിന്‍
അറിവോടെ കള്ളം പറഞ്ഞതല്ലേ .
വീണ്ടും മറവിയില്‍ എന്നെ തിരഞ്ഞതെന്തേ ?
അന്നേ ഓര്‍മ്മയില്‍ നമ്മള്‍ മരിച്ചതല്ലേ.
ഇനിയുമെന്‍ ആത്മാവില്‍ ഒരുവേള നീയൊരു
മഴയായ് കോരിചൊരിഞ്ഞുവെങ്കില്‍.
തോരാതെ പൊഴിയുന്ന കനവിന്‍റെ കുളിരില്‍
അറിയാതെ നാം സ്വയം മാഞ്ഞുവെങ്കില്‍.
തമ്മില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞുവെങ്കില്‍,
നമ്മെ മറവിതന്‍ പുണ്യം പുണര്‍ന്നുവെങ്കില്‍ ........

Tuesday, 30 December 2014

പടിയിറക്കം

ഇത് സന്ധ്യാണ് രാത്രിക്ക് വേണ്ടി പകലിന്റ്റെ അനിവാര്യമായ പടിയിറക്കം ..................
നിഴലും നിലാവും ചേര്‍ന്നൊരുക്കിയ വര്‍ണ്ണകൂട്ടില്‍
എനിക്ക് നിന്റ്റെ മുഖം കാണാം ..............
കണ്ണില്‍ നിന്നും മറഞ്ഞിട്ട് ഏറെ നാളായെങ്കിലും
ഹൃദയ താളത്തിനൊപ്പം ഞാന്‍ കാത്തുവച്ച മുഖം ......
തുളസ്സികതിരിന്റ്റെ നൈര്‍മല്യമായിരുന്നു
എനിക്ക് നീ ...............
തൊട്ട് അശുദ്ധമാകാന്‍ തോന്നിയില്ല ...........
നക്ഷത്രത്തെ പ്രണയിച്ച മിന്നാമിനുങ്ങിനെ
ഓര്‍ത്തുപോകുന്നു ,,,,,,,,
സ്വന്തമാക്കാന്‍ ആഗ്രഹികാതെ ......
അകലെ നിന്ന് മാത്രം ......
ഒരു പ്രണയം ..............................
അതെ ഇത് സന്ധ്യയാണ് രാത്രിക്ക് വേണ്ടി പകലിന്റ്റെ
അനിവാര്യമായ പടിയിറക്കം .........
നീ കാണാതെ ഒളിപിച്ച കണ്ണുനീര്‍ തുള്ളികള്‍
ഇന്നും എന്റ്റെ ഉള്ളില്‍ ഉണ്ടാകണം ...
എന്റ്റെ ചിതയെരിയുമ്പോള്‍ ഉള്ളിലോളിപിച്ച
കണ്ണുനീരിനോപ്പം എന്റ്റെ ആത്മാവും
നീരാവിയായ് ഉയരണം
മേഘംങ്ങളില്‍ കൂട് കൂട്ടണം
ഒടുവില്‍ ഒരു മഴതുള്ളിയായ് താഴെ 
നിന്റ്റെ നെറ്റിയില്‍ ചുംബിച്ചു ....
നിന്ന്റെ പദസ്പര്‍ശം ഏറ്റ മണ്ണിന്റ്റെ
പുണ്ണ്യത്തില്‍ അലിഞ്ഞു ചേരണം ...........

ഡിസംബര്‍

ഡിസംബര്‍ എന്നിക്കെന്നും പ്രിയപ്പെട്ടതാണ് ...........
പകലിനെകാല്‍ രാത്രിക്കു നിറമേറുന്ന നാളുകള്‍
ഒരു ഡിസംബറില്‍ ആണ് വെള്ളിമെഘങ്ങല്‍കിടയില്‍ നിന്ന്
ഒരു മാലാഖയായ് എന്നിലേക്ക്‌ അവള്‍ ഇറങ്ങി വന്നത്
നക്ഷത്രകൂടങ്ങള്‍ക്ക് ഇടയില്‍ നിന്ന് വന്നവള്‍
ഒടുവുല്‍ അങ്ങോട്ടേക്ക് തന്നെ മടങ്ങി
മറ്റൊരു ഡിസംബറില്‍...........
ഈ ക്രിസ്തുമസ് പുലരുന്നത് കാണാന്‍ ഞാനുണ്ടാകരുത് ............
അവളുടെ വഴില്‍ ഒരു ഓര്‍മ്മപെടുതലായ് പോലും ഞാന്‍ പാടില്ല ...
ഡിസംബര്‍ 24 രാത്രി
ആരോ പറഞ്ഞത് എത്രയോ സത്യമാണ്
മരിക്കാന്‍ ഉറച്ചാല്‍ പിന്നൊരു ധൈര്യമാണ്
ചുറ്റുമുള്ളതിനോടെല്ലാം സഹധാപവും....
ഒടുവിലത്തെ രാത്രിക്ക് ഒരു സുഖമുണ്ട് ,ഓര്‍ത്തുവച്ചതും ,
കണ്ടുമറന്നതും എല്ലാം മുന്നില്‍ തെളിഞ്ഞു വരും
ഒരു പനോരമയില്‍ എന്ന പോലെ
ഒറ്റയ്ക്ക് ചിരിച്ചും പിറുപിറുതും ഞാന്‍ ആ വഴിയേ നടന്നു
ആരും എന്നെ ശ്രദ്ധിക്കുന്നില്ല ,എല്ലാവരും തിരക്കില്ലാണ്
കാലതിന്റ്റെ അനിവാര്യതക്ക് കാലിത്തൊഴുത്തില്‍ പിറന്നവന്റ്റെ ഓര്‍മ്മയില്‍ ഒരു ക്രിസ്തുമസ് ..........
കാലത്തിനു വേണ്ടാത്തൊരു മുഖം ഇന്നി ഇവിടെ വേണ്ട
രാത്രി ഏറേ വയ്കി വഴിയില്‍ ആര്‍മാധനതിന്റ്റെ
ബാകിപത്രമായ് ചീറി പായുന്ന വണ്ടികള്‍ മാത്രം
ആഘോഷത്തിന്റ്റെ തിമിര്‍പ്പില്‍ സ്വയം മറന്നു വന്നൊരു കാര്‍ ആരയോ തട്ടി തെറിപിച്ചു പാഞ്ഞു.......
ചുറ്റും നോക്കി ആരെയും കാണുനില്ല
ആരാണെന്ന് നോക്കണോ ,,,,
എന്തിനു .......
സമയമില്ല എനിക്ക് മരികണം ഇന്ന് തന്നെ
ഒന്നുപോയ് നോക്കാം ....അതിനിപോഴെന്താ
ഒരു പെണ്‍കുട്ടി .......പാവം ഇന്നി ഇവളെ സ്വര്‍ഗത്തില്‍ വച്ച് അല്ലേല്‍ നരഗത്തില്‍ വച്ച് കാണാം അപ്പോള്‍ ചോദികണം
എന്തിനാ രാത്രി ഒറ്റയ്ക്ക് ഇവിടെ വന്നതെന്ന് ......
മരിച്ചിട്ടില്ല ...................
ആരെക്കിലും ആശുപത്രിയില്‍ എത്തിക്കുമായിരിക്കും
എനിക്ക് സമയമില്ല മരിക്കണം ....
......................................................................................................
ആശുപത്രിയില്‍ ആ രാത്രി ഞാന്‍ ആ കുട്ടിക്ക് കുട്ടിരുന്നു
അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ ഞാന്‍ മാറ്റിവച്ചത് തിരുമാനിച്ചുറപിച്ച മരണമാണ്
അവളുടെ ബന്ധുകള്‍ എത്തുംമുന്‍പ്പ് ബോധം തെളിഞ്ഞെകില്‍
ഒരു ചോദ്യം ബാക്കി നില്പുണ്ട് ,,,,,,,,
അവള്‍ കണ്ണ് തുറന്നു .... ഞാന്നാ അവളെ എവിടെ എത്തിച്ചതെന്ന് സിസ്റ്റര്‍ പറഞ്ഞപോള്‍ അവള്‍ എന്നെ നോക്കി
ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...............
" മെറി ക്രിസ്മസ്സ് "
അത്രയേ എനിക്ക് പറയാന്‍ കഴിഞ്ഞുള്ളൂ
അവള്‍ ആ ചിരി മുഴിവിച്ചു .....
ഞാന്‍ തിരിഞ്ഞു നടന്നു ......
"ഇന്നി എന്ന കാണുക "
ഞാന്‍ അവളെ നോക്കി അവള്‍ ചിരിച്ചു ഞാനും
" അടുത്ത ക്രിസ്മസ്സിനു "
ഞാന്‍ ഇറങ്ങി നടന്നു ....
..................................................
ഒരുപാട് ക്രിസ്മസ് കഴിഞ്ഞു .....ഇന്നും എനിക്ക് മനസിലാവാത്ത മൂന്ന് കാര്യങ്ങളുണ്ട് ...
അവളാ രാത്രി ഒറ്റയ്ക്ക് എന്തിനാണ് അവിടെ വന്നത്
ഞാന്‍ അവളെ ആണോ അതോ അവള്‍ എന്നെ ആണോ മരണത്തില്‍ നിന്ന് രക്ഷിച്ചത്
ജീവിതത്തില്‍ ഇതു വരെ വാക്ക് പാലിച്ചിട്ടിലാത്ത ഞാന്‍
അടുത്ത ക്രിസ്മസ്സിനു കാണാം എന്ന ഒരു വാക്ക് കാരണമാണോ
ഇന്നും ജീവിക്കുനത്

Tuesday, 28 January 2014

വെളിച്ചം

എൻറ്റെ പൂർവികർ എൻറ്റെ പൂർവികർ
ഈ മണ്ണിനു തന്നതാണീവെളിച്ചം
മണ്ണിൽ വീണോരോ രണത്തുള്ളിയും
എണ്ണയാക്കി തെളിഞ്ഞൊരാ പൊൻവെളിച്ചം
നാടാകെ പടർന്നോരാ കൂരിരുട്ടിൽ
ചില കണ്‍കളിൽ ആദ്യമായ് കണ്ട വെട്ടം
നാടിൽ കറുപ്പിനെ ചുട്ടെരിച്ചും
നീറിപുകഞ്ഞ് സ്വയമെരിഞ്ഞും
നേടിയതാണവർ ഈ വെളിച്ചം
ഇന്ന് നാം കാണുന്ന തൂവെളിച്ചം
പിന്നെ പകർന്നവർ എൻ കൈകളിൽ
ത്രിവർണ്ണം പേറുന്ന പൊൻതെളിച്ചം
അന്നേ പറഞ്ഞതാണെന്നോടവർ
ഇനി എന്നേയ്ക്കുമുള്ളതാണീ മുഴകം
നാളെ പുലർച്ചെ പകർനീടണം
കുഞ്ഞു കരങ്ങളിൽ ഈ തിളകം

Thursday, 26 December 2013

.........ശാന്തിഗീതം.....................ഒരു കാട്ടുവേടന്റ്റെ അമ്പിനാൽ പിടയുന്ന
ശാരിക പൈതലിൻ കുഞ്ഞു കൂട്ടിൽ
ഒരു പൊൻ പുലരിയിൽ പൊട്ടിവിരിയാൻ
കൊതിക്കുന്ന ജീവനോടെന്തു ചൊല്ലാൻ
ഇരുളിൽ നിഴൽ വീണുടഞ്ഞു, കൂരിരുൾ
കാർന്നു തിന്നുന്നൊരീ മൃതഭൂമിയിൽ
ഇത്തിരി വെട്ടത്തിനാണ്ടുകളായുറ്റു
നോക്കുന്നോരായിരം കണ്ണുകൾക്ക് കൂട്ടായ്
അരികെ നിൻ കുരുന്നു മിഴികൾ കൂടി
പാരിൽ ദിശയറ്റ നിശയുടെ കാവലാളാകുക
താരാട്ടു പാടാതെ ഉൾവലിയുന്നുവോ
വറ്റി വരണ്ടു തളർന്നൊരാ നാവുകൾ
കരൾ ചുരന്നൊഴുകാതെ കനിവുറവ വറ്റി
കടംകൊണ്ടു പിന്നെയും ഹൃദയതാളം
ആരോ വലിക്കുന്ന കാന്ത ചരടിന്റ്റെ
അറ്റത്തു തേങ്ങലോടൊപ്പം നിലയ്ക്കാ ചലനവും
അതിലെൻ കിനാകളും അല്പം മിഴിനീരും
ഒടുവിലായ് പാടിയ പാട്ടും മരിക്കയായ്

വരിക വരിക ഈ ഭൂവിൽ പുലരുവാൻ
അരുമയായ്യുള്ളോരീ പുതുജീവനെ

കാടു പെറ്റോമാനിച്ചാദിപാഠങ്ങളാം
ശാന്തി ഗീതങ്ങൾ പകർന്നു നൽകും
ചുട്ടെരിക്കുന്നൊരാ വേദങ്ങൾ തൻ ചാരം
അറിവിന്റ്റെ ആത്മാവളന്നു നൽകും
നിറവും നിരാശയും നിനവിന്റ്റെ പെരുമയും
നീർവറ്റി മണ്ണിൽ അലിഞ്ഞു ചേരും
ചുറ്റിലും പാറും കരിക്കോല മൂർത്തികൾ
നെഞ്ചിലെ നന്മതൻ തീകെടുത്തും
ഹൃദയത്തിനുള്ളിൽ കെടാവിളക്കിൽ നീ
നിന്നിലെ നന്മയെ കാത്തുകൊൾക
ഇരുളിലങ്ങിങ്ങായ് ഇനിയും മരിക്കാത്ത
പകലിനാൽ എണ്ണ പകർന്നുകൊൾക
കിട്ടാതെ പോയൊരമ്മതൻ വാത്സല്യം
നന്മയിലുടെ നീ നേടിയെടുക്കുക
ഒടുവിലൊരുപാട്‌ കാട്ടുവേടന്മാർ
നിൻ നേർക്കും അമ്പുകൾ തൊടുത്തുവിടാം
നിന്നുടെ ഹൃദയമാം ആവനാഴിയിൽ എഴും
നന്മ തകർക്കുവാനതിനാവതില്ല
ഉയരുക ഉയരുക നിൻ കൊച്ചു ചിറകിൻ മേൽ
നന്മ തൻ അഗ്നി പടർത്തീടുക
പാടുക നിൻ നാദം ഇടറുംവരേയ്ക്കു നീ
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം

Sunday, 8 December 2013

ഓർമ്മയിൽ ഒരു പ്രണയകാലം

ഓർമ്മയിൽ ഒരു പ്രണയകാലം
********************************************
കൊട്ടിയടച്ചൊരാ വാതിലിൽ പിന്നെയും
മുട്ടിവിളിക്കുന്നു പ്രണയകാലം ,
അവൾ തൻ നിറങ്ങളെ ചിതലെടുത്തോർമ്മയിൽ
ചിതയെരിഞ്ഞമരുന്ന രാത്രിപോലെ .
അവൾ തന്ന പ്രണയവും മൗന സംഗീതവും
ഇരുളിൻ നിഴലിൽ മറഞ്ഞു പോകെ
കവിതയായ് അക്ഷരം എഴുതാൻ മറന്നു പൊയ്
കരളിലനുരാഗം കരിഞ്ഞുപോയി
ഒടുവിലിടവഴികളിൽ എവിടയോ പിന്നെനീ
അകലുന്ന കാലൊച്ച മാത്രമായി
ഇടവഴികളിൽ നിന്നൊപ്പം നടന്നൊരാ
ചുവടുകൽക്കിന്നില്ല ചടുലവേഗം
ഇന്നെൻ ജനലിലൂടെത്തിനോകുന്നോരാ
നീലനിലാവെത്ര സാക്ഷിയായി
എന്റ്റെയി കൈകളാൽ നിന്നെ പുണർന്നതും
നിൻ മൃതുമേനി തലോടിയതും
തരളമാം നിൻ മിഴികൊണിൽ നിറഞ്ഞോരാ
പ്രണയമന്നെന്നെ തളർത്തിയതും
ഇരുളിലിന്നോറ്റയ്ക്കലയുമാത്മവിന്
കൂട്ടിനെൻ പാട്ടുകൾ മാത്രമായി
ഇനിയെൻ കിനാക്കളിൽ എത്രനാൾ നീയെന്നെ
അലസമായ് തഴുകി കടന്നുപോകും ..............